Wednesday, August 27, 2008

സൈക്കില്‍


അവന്‍റെ ജീവിത നേട്ടം ആയിരുന്നൂ കറുത്ത നിറമുള്ള ഇരു ചക്ര വാഹനം. വാര്‍ധക്യത്തില്‍ എങ്കിലും അയാളെ അത് സ്വന്തമാക്കാന്‍ സഹായിച്ചത് ബാല്യത്തിലെ സ്വപ്നവും യൗവനത്തിലെ പരിശ്രമവും ആയിരുന്നല്ലോ. ആഗ്രഹം സാക്ഷാത്കരിക്കുന്നതിനു അവന്‌ അവന്‍റെ വാര്‍ധക്യം വരെ കാത്തിരിക്കേണ്ടി വന്നൂ എങ്കിലും വൃദ്ധന്‍റെ മനസ് നിറയെ ഒരു സ്വപ്നസാക്ഷാത്കാരത്തിന്‍റെ ആത്മസംതൃപ്തി ഉണ്ടായിരുന്നു. ആകെ സംബാധ്യമായുള്ള വാഹനം അയാളുടെ ഒരുപാടു ഓര്‍മകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴി‌‌യുന്ന ഒന്നായിരുന്നൂ. ഉപയോഗിക്കുക എന്നതിനെക്കാള്‍ അതില്‍ തന്നെ കണ്ണുംനട്ട്‌ ഇരിക്കുക എന്നതായിരുന്നു അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നല്‍കിയിരുന്ന കാര്യം.

പണ്ട്‌ ബാല്യത്തില്‍ അയാള്‍ക്ക്‌ തോന്നിയ അതേ കൗതുകം മറ്റൊരു ബാലനില്‍ കണ്ടപ്പോള്‍ അയാള്‍ അല്‍ഭുതപ്പെട്ടു. താന്‍ തന്‍റെ സ്വപ്‌നങ്ങള്‍ മനസിലൊതുക്കീയപോലെ അതേ പാതയില്‍ ഇതാ മറ്റൊരു ബാല്യം കൂടി. ചരിത്രം ആവര്‍ത്തിക്കുകയാണോ അതോ വെറും യാദ്രിശ്ചികമാണോ എന്ന് അയാള്‍ക്കു സന്ദേഹമായി. തന്‍റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ സമയം ഓര്‍ത്ത് അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. തന്‍റെ ചെറിയ ലോകത്തില്‍ അതിലും ചെറിയ ആഗ്രഹങ്ങളുമായി കഴിഞ്ഞനാളുകളുടെ ഓര്‍മ്മകള്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

വലിയ ആഗ്രഹങ്ങള്‍ ഇല്ലാതിരുന്നിട്ടും ചെറിയ സന്തോഷങ്ങള്‍ കൊണ്ടു ജീവിതം നിറഞ്ഞിരുന്നിട്ടും മനുഷ്യന്‍റെ വാര്‍ദ്ധക്യത്തിലെ സായാഹ്നങ്ങള്‍ ഏതോ ഭീതിയുടെ കരി നിഴല്‍ കൊണ്ടു മൂടപ്പെട്ടതായിരുന്നു. ഒരു നാള്‍ വീണ്ടും ബാലനെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ അവനെ കൂടെ കൂട്ടി. തന്‍റെ ആകെ സംബാധ്യമായ സൈക്കിള്‍ അവനെ ഏല്പിചു. നിധി കിട്ടിയ സന്തോഷവുമായി അവനകന്നു പോകവേ അകാരണമായ ഏതോ ഭീതി അയാളുടെ ചിന്തകളില്‍ നിറഞ്ഞുവന്നു . അതിനെ കീഴ്പ്പെടുത്താന്‍ നില്‍ക്കാതെ അയാള്‍ ഒരിക്കലും ഉണരാന്‍ കഴിയാത്ത ഗാഢനിദ്രയിലേക്ക് അയാള്‍ ആണ്ടുപോയി......

വി
...

No comments: